കാണാതായ വയോധികനെ തേജസ്വിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാണാതായ വയോധികനെ തേജസ്വിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കടവ് സ്വദേശി മുഹമ്മദ് സാലി (72)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ അരയാക്കടവ് പാലത്തിനു അടിഭാഗത്തായി പുഴയിൽ കാണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. കയ്യൂരിലുള്ള മകളുടെ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് സാലി ഇന്നലെ വൈകുന്നേരം കയ്യൂർ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ചീമേനി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.
No comments