Breaking News

എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനു അപൂർവ്വ വിധിയോടെ ജാമ്യം നൽകി കാസർകോട് ജില്ലാ സെഷൻസ് കോടതി.

എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനു അപൂർവ്വ വിധിയോടെ ജാമ്യം നൽകി കാസർകോട് ജില്ലാ സെഷൻസ് കോടതി.വിധി പ്രസ്താവനയോടെയുള്ള ജാമ്യം പടന്നക്കാട്ടെ യുവാവിന്. വിധി ഇങ്ങനെ 'നിങ്ങൾ മദ്യവും ലഹരിയും വർജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തേയുമാണ്” എന്നു എഴുതിയ ബോർഡുമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നാണ് കോടതി വിധി. ബോധവൽക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്ന് പോലീസിനോടും ജാമ്യാപേക്ഷയിൽ വിധി പ്രസ്ത‌ാവിച്ച കോടതി നിർദ്ദേശിച്ചു. 3.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനു ജാമ്യം നൽകുന്നതിന് കാസർകോട് ജില്ലാ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കറാണ് അപൂർവ്വ വിധി പ്രസ്ത‌ാവിച്ചത്.. "കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ ഷഫ്രീന മൻസിലിലെ അബ്ദുൽ സഫ്‌വാ(25)നു ജാമ്യം നൽകുന്നതിനാണ് കോടതി അപൂർവ്വ വിധി പുറപ്പെടുവിച്ചത്. 2024 മെയ് 18ന് കാഞ്ഞങ്ങാട് മയ്യത്ത് റോഡിൽ വച്ചാണ് അബ്ദുൽ സഫ്‌വാൻ എം.ഡി.എം.എയുമായി പിടിയിലായത്. പ്രതിയെ കോടതി റിമാന്റ്റ് ചെയ്‌തിരുന്നു. പിന്നാലെ തന്നെ ഇൻസ്പെക്ടർ പി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി മുഹമ്മദ് സഫ്‌വാൻ ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യം നൽകാൻ തയ്യാറായ കോടതി പ്രതിയോട് മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.

No comments