സിപിഎംജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാളൂരിൽ പ്രചരണ കുടിൽ നിർമ്മിച്ചു.
ഫെബ്രുവരി 5 മുതൽ 7 വരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഎംജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാളൂരിൽ പ്രചരണ കുടിൽ നിർമ്മിച്ചു. സി പി എം വാളൂർ ബ്രാഞ്ചാണ് കുടിൽ നിർമ്മിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉൽഘാടനം ചെയ്തു. ലോക്കൽ ക്കമ്മറ്റിയംഗം എൻ. രമണൻ അധ്യക്ഷനായി. ഏരിയാക്കമ്മറ്റി അംഗങ്ങളായ കെ. ലക്ഷ്മണൻ . പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ആർ. ദിനേശൻ സ്വാഗതം പറഞ്ഞു.
No comments