Breaking News

ലൈബ്രറി കൗൺസിൽജില്ലാ തല വായന മത്സരം ജനു. 19 ന് പാലക്കുന്നിൽ

ലൈബ്രറി കൗൺസിലിന്റെ ജില്ലാതല വായന മത്സരം ജനുവരി 19 ന് പാലക്കുന്ന് അംബിക സ്‌കൂളിൽ നടക്കും.
രാവിലെ 9. 30 ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. യു പി, എച്ച് എസ്, വനിത, മുതിർന്നവർ ഒന്ന്, രണ്ട് വിഭാഗങ്ങളുടെ മത്സരങ്ങളാണ് നടക്കുക. നാല് താലൂക്കുകളിലെയും വായന മത്സരത്തിൽ വിജയിച്ചവരാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്.

No comments