Breaking News

നീലേശ്വരം ഓർച്ചയിലെ പി.പി നൂറുദ്ദീന്റെ സംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക്

നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ സഹോദരൻ പി പി നൂറുദ്ദിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ ഓർച്ച ജുമാഅത്ത് പള്ളിക്ക് സമീപത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. സംസ്കാരം രാത്രി 10 മണിക്ക് നടക്കും. അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫൗസിയ (തുരുത്തി). മക്കൾ :ഷക്കീർ (ലണ്ടൻ) ഫാത്തിമ. മരുമകൾ: സഫ്വാന. മറ്റു സഹോദരങ്ങൾ പി.പി. റംല, പി.പി. റസിയ, പി.പി. ആയിഷ, പി.പി. ഫൈസൽ (മസ്കത്ത് ), പി.പി. സറിന. മാതാവ് പി. പി. സഫിയ മൂന്ന് ദിവസം മുൻപാണ് അന്തരിച്ചത്.

No comments