Breaking News

പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുംകളിയാട്ട മഹോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരത്തെ ഓട്ടോറിക്ഷകളിലും ലോറികളിലും സ്റ്റിക്കർ പതിച്ചു.,

19 വർഷത്തിന് ശേഷം ഫെബ്രുവരി 8 മുതൽ 11വരെ , പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുംകളിയാട്ട മഹോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരത്തെ ഓട്ടോറിക്ഷകളിലും ലോറികളിലും സ്റ്റിക്കർ പതിച്ചു., നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കുന്നതിന്റെ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീതയും ലോറികളിൽ സ്റ്റിക്കർ പതിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി കെ ദിനേശ് കുമാറും നിർവഹിച്ചു.കെ.ഉണ്ണി നായർ, ഒ വി രവീന്ദ്രൻ പ്രസ്സ് ഫോറം പ്രസിഡന്റ്‌ സേതു ബങ്കളം, ജനറൽ കൺവീനർ ശബരി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഹരീഷ് കരുവാച്ചേരി എ വി കുമാരൻ,സതീശൻ വരദായിനി, വി വേണു കണ്ണിപ്പാറ, എൻ വി പ്രജീഷ്, ജയേഷ്, ശശി വെങ്ങാട്ട്, തുടങ്ങിയവർ സംസാരിച്ചു.

No comments