മുതിർന്ന സിപിഎം നേതാവും കവിയുമായ നീലേശ്വരം പേരോലിലെ കെ കണ്ണൻ നായർ (82) അന്തരിച്ചു
മുതിർന്ന സിപിഎം നേതാവും കവിയുമായ നീലേശ്വരം പേരോലിലെ കെ കണ്ണൻ നായർ (82) അന്തരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സിപിഎം ജില്ലാ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ചുമട്ടുതൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി, അവിഭക്ത നീലേശ്വരം ലോക്കലിന്റെ സെക്രട്ടറി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർട്ടിയുടെ മഞ്ചേശ്വരം ഏരിയയിൽ ദീർഘകാലം സെക്രട്ടറിയായി പ്രവർത്തിച്ചു. പട്ടേന ജനശക്തി സ്ഥാപക അംഗമായിരുന്നു. പള്ളിക്കര തോക്ക് കേസിൽ പോലീസിന്റെ ക്രൂരമർദനത്തിനിരയായി ജയിൽവാസം അനുഭവിച്ചു. വിവിധ സമരങ്ങളുടെ ഭാഗമായും ജയിലിൽ കിടന്നു.ഭാര്യ ലക്ഷ്മി. മകൻ ഉണ്ണികൃഷ്ണൻ(റെയ്ഡ് കോ). മരുമകൾ: നീതു. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ,കെ മാലിങ്കൻ നായർ, കെ കൃഷ്ണൻ നായർ, മാധവൻ നായർ.
No comments