സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നാളെ പതാകദിനാചരണം നടക്കും.
ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നാളെ പതാകദിനാചരണം നടക്കും.
ജില്ലയിലെ മുഴുവൻ പാർട്ടി ഓഫീസുകളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയരും. ആകർഷകമായ പ്രചാരണ കുടിലുകൾ, ശിൽപങ്ങൾ എന്നിവയും നിർമിക്കും.ഏരിയാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും മത്സരാടിസ്ഥാനത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുരുഷ വടംവലി മത്സരം നാളെ വൈകിട്ട് ആറിന് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം നടക്കും. 425 പ്ലസ് അഞ്ച് തൂക്കത്തിലാണ് മത്സരം. ജേതാക്കൾക്ക് യഥാക്രമം 7500, 5000, 3000, 2000 കാഷ് അവാർഡ് നൽകും. സി പി എം ഹൊസ്ദുർഗ് ലോക്കൽ കമ്മിറ്റിയാണ് സംഘാടകർ. ഫോൺ: 9446565575. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായുള്ള കൈകൊട്ടിക്കളി പ്രദർശനം നാളെ വൈകിട്ട് കിഴക്കുംകരയിൽ നടക്കും.
No comments