റോക്കിൻ റൂബീസ് അണ്ടർ 15 ജില്ലാ ബാസ്കറ്റ് ബോൾ: നീലേശ്വരം സ്കൈലാർക്ക് ചാമ്പ്യന്മാർ.
റോക്കിൻ റൂബീസ് അണ്ടർ 15 ജില്ലാ ബാസ്കറ്റ് ബോൾ: നീലേശ്വരം സ്കൈലാർക്ക് ചാമ്പ്യന്മാർ. റോക്കിൻസ് റൂബിസ് ബാസ്ക്കറ്റ് ബോൾ ക്ലബ് അണ്ടർ 15 കാറ്റഗറിയിൽ നടത്തിയ ജില്ലാതല 3 x 3 ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ സ്ക്കെലാർക്ക് നീലേശ്വരം ചാമ്പ്യന്മാരായി. ഫൈനലിൽ ജയ്ഹിന്ദ് കാടാങ്കോടിനെ 21 -18 ന് പരാജയപ്പെടുത്തി. വിജയികൾക്ക് ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ നവോദയ സമ്മാനം നൽകി. ക്ലബ് സെക്രട്ടറി വിനോദ് എറുവാട്ട് സ്വാഗതവും പ്രസിഡൻ്റ് വിജേഷ് എറുവാട്ട് അദ്ധ്യക്ഷതയും വഹിച്ചു.
No comments