മാതൃവിദ്യാലയത്തിലെ ക്ലാസ്മുറികളിലേക്ക് സയൻസ് കലണ്ടർ നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ
മാതൃവിദ്യാലത്തിലെ ക്ലാസ്മുറികളിലേക്ക് സയൻസ് കലണ്ടർ നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ.നീലേശ്വരം രാജാസ് എച്ച് എസ് എസ് 1982 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ ഓർമക്കൂട്ടാണ് സ്‌കൂളിലെ ക്ലാസ്മുറികളിലേക്ക് ലൂക്ക സയൻസ് കലണ്ടർ നൽകിയത്. ഓർമക്കൂട്ട് ചെയർമാൻ ഡോ പി വിനോദ് കുമാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് കല ശ്രീധറിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ കെ ജയശ്രീ അധ്യക്ഷത വഹിച്ചു. പി ബാബുരാജൻ പരിപാടി വിശദീകരിച്ചു. സി എം രാജു, ഇ മീനാകുമാരി, ബാബുരാജ് മാണിയൂർ, പി പ്രസീദ, ബാച്ച് സെക്രട്ടറി വി സുരേശൻ, ട്രഷറർ ഇ വിജയകുമാർ എന്നിവർ സംസാരിച്ചു. എ വി വിനോദ് കുമാർ, ഇ പി ശ്രീകുമാർ, ശശി, ബാബു ചാത്തമത്ത്, കെ എം ഉണ്ണിക്കൃഷ്ണൻ, ശശികല, സത്യഭാമ, ശ്യാമള, എ ഗീത, ശോഭ എന്നിവർ സംബന്ധിച്ചു.
...........
No comments