നീലേശ്വരം നഗരസഭ ടൗൺ വാർഡ്‌സഭായോഗം വ്യാപാരഭവൻ ഹാളിൽ ചേർന്നു
നീലേശ്വരം നഗരസഭ വാർഡ് 32 ടൗൺ വാർഡ്‌സഭാ യോഗം വ്യാപാരഭവൻ ഹാളിൽ ചേർന്നു.
നീലേശ്വരം അഞ്ഞൂറ്റമ്പലം കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. വാർഡ് കൗൺസിലർ ഇ ഷജീർ സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് അംഗം വി ഉഷ, കോ- ഓർഡിനേറ്റർ അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
No comments