Breaking News

നീലേശ്വരത്ത് ടൗൺഹാൾ സ്ഥാപിക്കാൻ അധികൃതർ കണ്ണ് തുറക്കണം: നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റി

കാസറഗോഡ് ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നീലേശ്വരത്ത് കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരഹൃദയഭാഗത്ത് ടൗൺഹാൾ അനുവദിക്കാൻ നഗരസഭാ അധികാരികൾ ഉൾപ്പെടെയുള്ളവർ കണ്ണു തുറക്കണമെന്ന് നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ഫൈൻ ആർട്‌സ് സൊസൈറ്റി 42 വർഷമായി ഇതിനായി മുറവിളി കൂട്ടുന്നു. സൊസൈറ്റിയുടെ പ്രതിമാസ പരിപാടികൾ മാനേജ്‌മെന്റിന്റെ കനിവോടെ നീലേശ്വരം രാജാസ് സ്‌കൂളിലാണ് നിലവിൽ നടത്തി വരുന്നത്. നീലേശ്വരം താലൂക്ക് രൂപീകരണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. കേരളസംഗീത നാടക അക്കാദമി അവാർഡ് നേടിയ പ്രശസ്ത നാടക സംവിധായകൻ വി ശശിയെ യോഗം ആദരിച്ചു. ജനറൽ സെക്രട്ടറി പി സി സുരേന്ദ്രൻ നായർ, ട്രഷറർ എ വിനോദ് കുമാർ, പി ഭാർഗവൻ, കെ വി സേതുമാധവൻ, രജീഷ് കോറോത്ത്, സി എം അശോക് കുമാർ, എ വി രാധാകൃഷ്ണൻ, ടി വി സജീവൻ, എ ദാമോദരൻ, വി കെ ശശിധരൻ എന്നിവർ സംസാരിച്ചു. 
.............

No comments