Breaking News

എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

ജീവനക്കാരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.
എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി നിയമന നയത്തിന്റെ മറവിൽ കേരളത്തിൽ നിയമനനിരോധനം നടത്തിയ സർക്കാർ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഹയർസെക്കൻഡറി മേഖലയിൽ ഒരു നിയമനവും നടത്തിയിട്ടില്ല. ക്ഷാമബത്ത, പേ റിവിഷൻ, അരിയർ ഇനങ്ങളിൽ ജീവനക്കാർക്ക് സർക്കാർ കോടികൾ നൽകാനുണ്ടെന്നും ചൂണ്ടിക്കാട്ടി. എ എച്ച് എസ് ടി എ ജില്ലാ പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രവർത്തകരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവർക്ക് അനുമോദനം നൽകി. മികച്ച അധ്യാപകനുള്ള കുഞ്ഞ് കൃഷ്ണൻ ഗുരുശ്രേഷ്ഠ അവാർഡ് അഗൽപ്പാടി സ്‌കൂളിലെ സുവോളജി അധ്യാപകൻ ഈശ്വരൻ നമ്പൂതിരി അർഹനായി. പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, വനിതാഫോറം ചെയർപഴ്‌സൻ കെ പ്രേമലത, പി രതീഷ് കുമാർ, ഷിജോ സെബാസ്റ്റിയൻ, കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി ഷിനോജ് സെബാസ്റ്റിയൻ, ട്രഷറർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എ ബി അൻവർ (പ്രസി), പ്രവീൺകുമാർ (സെക്ര), റംസാദ് അബ്ദുല്ല (ട്രഷ).
......................

No comments