Breaking News

കോസ് മോസ് സെവൻസ്ഗ്രീൻ സ്റ്റാർ കാടങ്കോടും നന്മ നീലേശ്വരവും ഫൈനലിൽ

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് സെവൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ ഫൈനൽ മത്സരത്തിൽ കരുത്തരായ ഗ്രീൻ സ്റ്റാർ കാടങ്കോടും നന്മ നീലേശ്വരവും തമ്മിൽ ഏറ്റുമുട്ടും.വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഗ്രീൻ സ്റ്റാർ കാടങ്കോട് ,ചന്ദ്രഗിരി ക്ലബ്ബ് മേൽപ്പറമ്പിനെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയുടെ 11-ാം മിനിട്ടൽ ലഭിച്ച കോർണർ കിക്കും 30-ാം മിനുട്ടിൽ ലഭിച്ച ത്രോബോളും ഗ്രീൻ സ്റ്റാർ കാടങ്കോടിൻ്റെ കളിക്കാർ സമർത്ഥമായി പന്ത് ഗോൾവലയിലാക്കുകയായിരുന്നു.മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി കാടങ്കോടി ൻ്റെ ആറാം നമ്പർ താരം ഡാനിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടക്കുന്ന തീ പാറുന്ന ഫൈനൽ മത്സരത്തിൽ ഗ്രീൻ സ്റ്റാർ കാടങ്കോടിനു വേണ്ടി ലിൻ ഷ മെഡിക്കൽ സ് മണ്ണാർക്കാടിൻ്റെയും, നന്മ നീലേശ്വരത്തിന് വേണ്ടി KDട FC കിഴിശ്ശേരിയുടെയും പോരാളികൾ കളത്തിലറങ്ങും

No comments