നീലേശ്വരം നഗരസഭയിൽ ഭിന്നശേഷി സൗഹൃദ വാർഡ്‌സഭാ യോഗം നടത്തി
നീലേശ്വരം നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി പ്രത്യേക വാർഡ്‌സഭ യോഗം നടത്തി .
നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സന്മാരായ വി ഗൗരി, ടി പി ലത, കൗൺസിലർമാരായ ഇ ഷജീർ, വി വി ശ്രീജ, കെ മോഹനൻ, എം ഭരതൻ, പി ശ്രീജ, പി വത്സല, ടി വി ഷീബ, നഗരസഭ സെക്രട്ടറി കെ മനോജ് കുമാർ, പ്ലാൻ കോ- ഓർഡിനേറ്റർ അൻവർ എന്നിവർ സംസാരിച്ചു.
No comments