ലയം നൃത്ത സംഗീതോത്സവവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് നീലേശ്വരത്ത്
നീലേശ്വരം :വാളയാർ കേസിലെ സിപിഎം പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി പരാതിക്കാരിയായ ഇരകളുടെ അമ്മയ്ക്കെതിരെ കേസെടുത്ത പിണറായി പോലീസ് നടപടിക്കെതിരെ മഹിളകൾ ശക്തമായി പ്രതിഷേധിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
രാഷ്ട്രീയ എതിരാളികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുക്കുന്നത് വിരോധാഭാസമാണെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന മഹിളാ സാഹസ് യാത്രയ്ക്ക് നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് വ്യാപാരഭവനിൽ സംഘടിപ്പിച്ച സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം ശ്രീജ അധ്യക്ഷത വഹിച്ചു. മഹിളാ സാഹസ് യാത്ര നായിക അഡ്വ. ജെബി മേത്തർ എംപി സ്വീകരണത്തിന് നന്ദി പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന നേതാക്കളായ രജനി രമാനന്ദ്, ലക്ഷ്മി ആർ, ജയലക്ഷ്മി ദത്തൻ, സിന്ധു കെ, നസീമ ഖാദർ , മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ , എറുവാട്ട് മോഹനൻ, ഇ. ഷജീർ, കെ.എം.ശ്രീധരൻ, സി.വിദ്യാധരൻ, ഇ. എൻ പത്മാവതി, രമ രാജൻ, ജമീല, പി നളിനി, നഗരസഭ കൗൺസിലർമാരായ പി കെ ലത, ഇ. അശ്വതി, പി. ബിന്ദു, സതി ഭരതൻ എന്നിവർ സംസാരിച്ചു വി. കെ. രാമചന്ദ്രൻ ക്ലാസ്സ് എടുത്തു. ജസീതാ പി പി സ്വാഗതവും കെ സരിത നന്ദിയും പറഞ്ഞു. സാഹസ്' യാത്രയ്ക്ക് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും വാദ്യമേളങ്ങളോടെ സ്വീകരണം നൽകി.
No comments