Breaking News

ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടം ക്രിസ്മസ് പുതുവൽസര ആഘോഷം നടത്തി.

ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യ ക്കൂട്ടം ക്രിസ്മസ് പുതുവൽസര ആഘോഷ സ്നേഹക്കൂട്ടായ്മ നടത്തി.
നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരനും, അഭിനേതാവുമായ മോഹനചന്ദ്രൻ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വച്ച് മടിക്കൈയിലെ മലബാർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നൽകിയ ഭക്ഷ്യക്കിറ്റ് സുസ്മിത ഏറ്റുവാങ്ങി.
ചടങ്ങിൽ കെ.അബ്ദുൾ ഖാദർ (റിട്ട. ടെക്നിക്കൽ അസിസ്റ്റൻ്റ് ) അദ്ധ്യക്ഷത വഹിച്ചു. കെ.വി.ശ്രീനിവാസൻ. പരിപാടി വിശദീകരണം നടത്തി. കെ. പ്രസന്ന ക്രിസ്മസ്, പുതുവൽസര സന്ദേശം നൽകി.പി. ദീപാ കീപ്പേരി, ശശികല.പി,
 എന്നിവർ സംസാരിച്ചു. നേർന്നു.കെ.ജി.തങ്കമണി സ്വാഗതവും, കെ.വി.ഗംഗാധരൻ നന്ദിയും രേഖപ്പെടുത്തി.
വിവിധ കലാ,കായിക പരിപാടികൾ അരങ്ങേറി.

No comments