Breaking News

ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ പന്തൽ സമർപ്പണം നടത്തി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിന് ചേരിപ്പാടി കുഞ്ഞമ്പു നായർ സ്മരണക്കായി മക്കൾ നിർമ്മിച്ചു നൽകിയ സ്ഥിരം പന്തൽ സമർപ്പണം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ചേരിപ്പാടി കുഞ്ഞമ്പു നായരുടെ സഹധർമ്മിണി ലക്ഷ്മിക്കുട്ടിയമ്മ മേലത്ത് ഭദ്രദീപം കൊളുത്തി പന്തൽ ക്ഷേത്രത്തിന് സമർപ്പിച്ചു. മക്കളായ ഡോ.മണികണ്ഠൻ മേലത്ത്,വിനോദ് കുമാർ മേലത്ത് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. 1990 ൽ നടന്ന ആദ്യ പെരുംകളിയാട്ടത്തിൽ പന്തൽ കമ്മിറ്റി ചെയർമാനായി മുൻനിരയിൽ പ്രവർത്തിച്ച ചേരിപ്പാടി കുഞ്ഞമ്പു നായരുടെ ഓർമ്മ പുതുക്കിയ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിന് സംഘാടകസമിതി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ബാലകൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി രമേശൻ, ക്ഷേത്രം പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണൻ, വൈസ് പ്രസിഡണ്ട് ബാലൻ കക്കാണത്ത് എന്നിവർ ആശംസകൾ നേർന്നു. പന്തൽ കമ്മിറ്റി കൺവീനറും എൻജിനീയറുമായ പി വി സുജിത് കുമാറിന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് പന്തൽ നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്രം സ്ഥാനികരുൾപ്പെടെ അനേകം ഭക്തജനങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments