വാഴക്കോട്ട് തീയർതാനത്ത് യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പാറ വാഴക്കോട് തീയ്യർതാനത്തെ എ. രേഷ്‌മ (35) യാണ് മരിച്ചത്. വീട്ടിനുള്ളി തൂങ്ങിയ നിലയിൽ കണ്ട് ബന്ധുക്കൾ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭർത്താവ്,: എം വി. രാമചന്ദ്രൻ.(അഡ്വക്കേറ്റ് ക്ലർക്ക്, ഹോസ്ദുർഗ് ബാർ )
മക്കൾ:എം.വി.രാംദേവ്, സൂര്യദേവ് (ഇരുവരും വിദ്യാർത്ഥികൾ), ചുള്ളി പറയംപള്ളത്തെ പരേതരായ രവീന്ദ്രൻ -രാജേശ്വരി ദമ്പതികളുടെ മകളാണ്. സഹോദരൻ:രഞ്ജിത്ത്, (പെയിന്റർ)

No comments