Breaking News

മിൽമ-അരുണോദയ പദ്ധതി:ബളാംതോട് ക്ഷീര സംഘത്തിൽ ഉദ്ഘാടനം ചെയ്തു

മിൽമ അരുണോദയ പദ്ധതി പ്രകാരം കിടാരികൾക്ക് ഉള്ള മിനറൽ & വൈറ്റമിൻ ബോളസുകളുടെ ജില്ലാ തല വിതരണോദ്ഘാടനം മിൽമ അസി. മിൽക്ക് പ്രൊക്യുയർമെൻറ് ഓഫീസർ ഷൽന അരയാക്കണ്ടി നിർവഹിച്ചു. ബളാംതോട് സംഘം വൈസ് പ്രസിഡൻറ് സുലേഖ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മിൽമ സീനിയർ സൂപ്പർവൈസർ മേഘ മുരളീധരൻ ,സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്., സംഘം ഡയറക്ടർ മോഹൻദാസ് കെ.സി. എന്നിവർ സംസാരിച്ചു. മികച്ച പ്രതിരോധ ശേഷിയുള്ള പശുക്കളെ ലഭിക്കുവാൻ കർഷകരുടെ തൊഴുത്തിൽ ജനിക്കുന്ന കന്നുകുട്ടികൾക്ക് ധാതുക്കളും, ജീവകങ്ങളും അത്യാവശ്യമാണ്. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി മിൽമ മലബാർ മേഖലാ യൂണിയൻ ആവിഷ്കരിച്ച പദ്ധതിയാണ് അരുണോദയ പദ്ധതി.ഈ പദ്ധതി പ്രകാരം 21 ദിവസത്തേക്ക് ഉള്ള വൈറ്റമിൻ ബോളസുകൾ കർഷകർക്ക് സൗജന്യമായി ലഭിക്കും.

No comments