Breaking News

കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക മത്സരത്തിന് നടക്കാവിൽ തുടക്കം

കേരള സംഗീത നാടക അക്കാദമി
നടക്കാവ് നെരൂദ തീയ്യറ്റേഴ്സിന്റെ സഹകരണത്തോടെ 
നടത്തുന്ന ഉത്തര മേഖല അമേച്വർ നാടക മത്സരത്തിന് നടക്കാവ് നെരൂദ ഓപ്പൺ ഓഡിറ്റോറിയത്തിൽ തുടക്കമായി.വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നാടക മത്സരം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ അധ്യക്ഷത വഹിച്ചു.കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി.
അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി.സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന
ഡോ.കലാമണ്ഡലം ഷീബാ കൃഷ്ണൻ വിവർത്തനം ചെയ്ത നന്ദികേശ്വരന്റെ പുസ്തകം
'ഭാരതാർണ്ണവം' ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഇ പി രാജഗോപലൻ പുസ്തകം ഏറ്റുവാങ്ങി.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി,പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു, ജില്ലാ
പഞ്ചായത്തംഗം സി ജെ സജിത്ത്‌,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വി സുമേഷ്,പി വി ചന്ദ്രമതി,പ്രശസ്ത നടനും ഗ്രാമപഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം കെ വി രാധ,അക്കാദമി ജനറൽ കൗൺസിൽ അംഗം രാജ് മോഹൻ നീലേശ്വരം, ഗോപിനാഥ് കോഴിക്കോട്, ഉദിനൂർ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ സ്വാഗതവും പ്രാഗ്രാം കമ്മിറ്റി കൺവീനർ സി സി മുരളി നന്ദിയും പറഞ്ഞു.ആദ്യ ദിവസം പാലക്കാട് നവരംഗിന്റെ ഇദം നമമ: നാടകം അരങ്ങേറി.നാളെ പ്രീതി കലാനിലയം കുട്ടോത്ത് വടകരയുടെ 'ഉണ്ടയുടെ പ്രതം ' നാടകം അരങ്ങേറും.

No comments