Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്ര ഉദയാസ്തമയ പൂജ, ഭാഗവത സപ്താഹ യജ്ഞം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ ഈ വർഷത്തെ ഉദയാസ്തമയ പൂജാ മഹോത്സവത്തിന്റെയും ഇതോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹ യജ്ഞത്തിന്റെയും നടത്തപ്പിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഏപ്രിൽ 14 മുതൽ 23 വരെയാണ് ഉദയാസ്തമയ പൂജാ ഉത്സവം. രൂപീകരണ യോഗത്തിൽ പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് പഞ്ചിക്കിൽ കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ കൗൺസിലർ പി.ബിന്ദു, കെ. ഉണ്ണി മാസ്റ്റർ, ഹരിഗോവിന്ദൻ, എം. ഹരി, ടി.വി.സരസ്വതി ടീച്ചർ, എം. പങ്കജാക്ഷി, എം.മധുസൂദനൻ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും കെ.എം. അനിത നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാനായി കെ.സി. മാനവർമ രാജയെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments