Breaking News

ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിന്റെ പ്രസക്തിയേറുന്നു: പ്രൊഫ: വിൻസെന്റ് മാത്യു

ഭൗതികമായ എത്ര അറിവ് നേടിയാലും ആദ്ധ്യാത്മിക അറിവ് നേടിയാലെ ജീവിതവിജയം പൂർണ്ണമാകുകയുള്ളു എന്നും ചിന്മയാ മിഷൻ ഗീതാ ക്ലാസിനോടൊപ്പം വിവിധ വിഷയങ്ങളെ അവലംഭിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻ്റെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തനം മാറുന്നു എന്നത് അത് ഏറേ സ്ലാഖനീയമാണെന്നും കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: വിൻസെൻ്റ് മാത്യു പറഞ്ഞു. നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നീലേശ്വരം ചിന്മയ മിഷൻ സ്വാമിനി സംഹിതാനന്ദ സരസ്വതി നടത്തുന്ന ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷം വഹിച്ചു.സ്വാമി വിശ്വനന്ദ സരസ്വതി, ഡോ.കെ.സി.കെ.രാജ, കെ.സി.മാനവർമ്മ രാജ ,കടവത്ത് ബാലകൃഷ്ണ പണിക്കർ ,കെ .ഉണ്ണികൃഷ്ണൻ, വിനയകുമാർ എന്നിവർ സംസാരിച്ചു.
ഗീതാജ്ഞാനയജ്ഞത്തോടൊപ്പം മാതൃസംഗമം, യുവ സംഗമം, കുടുംബ സംഗമം എന്നി പരിപാടികളുമുണ്ടാകും.

No comments