Breaking News

നീലേശ്വരം മൂലപ്പള്ളി കൊല്ലൻകൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു.

നീലേശ്വരം മൂലപ്പള്ളി കൊല്ലൻകൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു.
മാർച്ച് 15 മുതൽ 18 വരെയാണ് നവീകരിച്ച പള്ളിയറയുടെ പുന:പ്രതിഷ്ഠയും കളിയാട്ടവും നടക്കുന്നത്. ദേവസ്ഥാനം കോയ്മ കല്ലളി പള്ളിയത്ത് ശ്രീധരൻ നായർ കോലധാരികൾക്ക് കൊടിയില കൈമാറി അടയാളം കൊടുത്തു. ആഘോഷ കമ്മിറ്റി ചെയർമാൻ പി യു രാമകൃഷ്ണൻ, തറവാട് കാരണവർ ചന്ദ്രശേഖരൻ, നീലേശ്വരം ചീർമക്കാവിലെ ആചാര സ്ഥാനികർ, കമ്മിറ്റി അംഗങ്ങൾ, ദേവസ്ഥാനത്തെ മാതൃസമിതി, വനിതാകമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. മാർച്ച് 16 ന് ഉച്ചയ്ക്കാണ് പ്രതിഷ്ഠാ കർമം. മാർച്ച് 17, 18 തീയതികളിൽ നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ച് 18 ന് പുലർച്ചെ 5 മണിക്ക് അപൂർവ തെയ്യക്കോലമായ ബാലി അരങ്ങിലെത്തും.
............

No comments