കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഹോസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടത്തി.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഹോസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടത്തി. നീലേശ്വരം വ്യാപാരി ഭവനിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ശശി മുഖ്യ പ്രഭാഷണം നടത്തി. പുരുഷോത്തമൻ നായർ ,പി.വിനോദ് കുമാർ, സുജിത്ത് പുതുക്കൈ, ജയദേവൻ കെ പി, ഉദയഭാനു എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡണ്ട് രതീഷ് ഒ.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.യു വേണുഗോപാലൻ സ്വാഗതവും സെക്രട്ടറി നിഷാന്ത് വി.വി നന്ദിയും പറഞ്ഞു. യാത്രയപ്പ് സമ്മേളനംജില്ലാ പ്രസിഡണ്ട് പി കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാർക്ക് ജില്ലാ സെക്രട്ടറി ജയൻ ഉപഹാര സമർപ്പണം നടത്തി .ഗിരീഷ് ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹസമിതി അംഗം പി കെ പ്രകാശ് കുമാർ, ലത, ശശി സി, അശോകൻ വി, ഇന്ദിരാ രമേശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശിവപ്രസാദ് സ്വാഗതവും . സീനാ എം നന്ദിയും അറിയിച്ചു. പ്രതിനിധി സമ്മേളനം താലൂക്ക് പ്രസിഡൻറ് രതീഷ് ഒ വി അധ്യക്ഷ വഹിച്ചു ഗിരീഷ് കുന്നത്ത്,പ്രകാശൻ ചീമേനി, സുരേന്ദ്രൻ പി വി , സിന്ധു അനിൽ ,രാജീവൻ വെള്ളിക്കോത്ത് ,ഷിബു കടവങ്ങാനം, പ്രശാന്ത് നമ്പ്യാർ എന്നിവർ സംസാരിച്ചു താലൂക്ക് ട്രഷറർ സുരേശൻ സ്വാഗതവും നീലേശ്വരം യൂണിറ്റ് സെക്രട്ടറി രോഹിത് നന്ദി അറിയിച്ചു. തുടർന്ന് വാരണാധികാരി നാരായണൻ കെ കാസർഗോഡ് താലൂക് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ജയദേവൻ കെ.പി പ്രസിഡൻ്റ്, സുകുമാരൻ കെ. സെക്രട്ടറി രാജേഷ് എൻ ആർ ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു
No comments