Breaking News

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ പുതുവത്സരാഘോഷം ശ്രദ്ധേയമായി-

പുതുവത്സരാഘോഷം എസ് ഐ മാമനോടൊപ്പം ആടിയും പാടിയും ആഘോഷിച്ച് കുരുന്നുകൾ. കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിലാണ് വ്യത്യസ്തമായ പുതുവർഷാഘോഷവും അനുമോദനവും സംഘടിപ്പിച്ചത്. പുതുവർഷാഘോഷവും കലാ ,കായിക, പ്രവൃർത്തി പരിചയമേളകളിൽ വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും നീലേശ്വരം സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് എം വി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള ഉപകാര വിതരണവും അദ്ദേഹം നിർവഹിച്ചു.ഭയത്തോടെ കണ്ടിരുന്ന പോലീസിനെ അടുത്ത് കാണാനും ഇടപഴകാനും കഴിഞ്ഞതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ പുതുവർഷം ആഘോഷിച്ചത്.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് ,സാഹിത്യ രംഗത്തെ കുലപതി എം ടി വാസുദേവൻ നായർ,അപകടങ്ങളിൽ മരണപ്പെട്ട കുട്ടികൾ എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾ അവതരിപ്പിച്ച സ്വാഗത സംഗീത ശില്പം പരിപാടികൾക്ക് കൊഴുപ്പേകി.പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർക്കുള്ള സ്കൂളിന്റെ സ്നേഹോപഹാരം സ്കൂൾ മാനേജർ കെ വിശ്വനാഥൻ നൽകി.ചിറ്റാരിക്കാൽ എ ഇ ഒ പി പി രത്നാകരൻ മുഖ്യാതിഥിയായി. മദർ പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ,പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,സീനിയർ അസിസ്റ്റൻറ് ഇന്ദുലേഖ പി വി , സ്ക്കൂൾ ലീഡർ മാസ്റ്റർ ബെഞ്ചമിൻ ഷിജോ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു കെ പി നന്ദിയും പറഞ്ഞു പരിപാടിയുടെ ഭാഗമായി സ്കൂളിൽ വിഭവസമൃദ്ധമായ സദ്യയും പായസവും ഒരുക്കിയിരുന്നു

No comments