സി പി എം ജില്ലാ സമ്മേളനം : കാഞ്ഞങ്ങാട്ട് കായിക ഘോഷയാത്ര
സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് കായികഘോഷയാത്ര നടത്തി.
രാജ്യത്തെ പ്രമുഖ കായിക താരങ്ങളെ അണിനിരത്തിയാണ് ഘോഷയാത്ര നടത്തിയത്. മുൻ ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള, മുൻ ഇന്ത്യൻ വോളി താരം അഞ്ജു ബാലകൃഷ്ണൻ, അന്തർദേശീയ വോളിബോൾ താരം അക്ഷയ് പ്രകാശ് തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. വിവിധ ക്ലബുകളുടെ ജഴ്‌സിയണിഞ്ഞ യുവതി യുവാക്കളും കുട്ടികളും ഘോഷയാത്രയിൽ അണിനിരന്നു. ഫുട്‌ബോൾ, ക്രിക്കറ്റ്, കബഡി, കമ്പവലി തുടങ്ങിയ കായിക ഇനങ്ങളുടെ പ്രകടനവുമുണ്ടായി. വാദ്യമേളങ്ങൾ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു.
No comments