കാസർകോട് കാഴ്ച സാംസ്‌കാരികവേദി കളത്തിൽ രാമകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി അനുസ്മരണം നടത്തി.
കാസർകോട് കാഴ്ച സാംസ്‌കാരികവേദി കളത്തിൽ രാമകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി അനുസ്മരണം നടത്തി.
ഇരുവരുടെയും പേരിൽ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും വിതരണം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കളത്തിൽ രാമകൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ രണ്ടാമത് അവാർഡ് മാതൃഭൂമി കണ്ണൂർ യൂനിറ്റ് സ്റ്റാഫ് റിപ്പോർട്ടർ പി പി ലിബീഷ് കുമാറിനും ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ അവാർഡ് ഉത്തരദേശം ന്യൂസ് എഡി ടി എ ഷാഫിക്കും സമ്മാനിച്ചു. കാഴ്ച പ്രസിഡന്റ് അഷ്‌റഫ് കൈന്താർ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകരായ ദേവദാസ് പാറക്കട്ട, അശോകന്‍ നീര്‍ച്ചാല്‍, അശോകന്‍ കറന്തക്കാട് എന്നിവരെ ആദരിച്ചു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. കളത്തിൽ രാമകൃഷ്ണൻ അനുസ്മരണം രവീന്ദ്രൻ രാവണേശ്വരവും ഉണ്ണികൃഷ്ണൻ പുഷ്പഗിരി അനുസ്മരണം വി വി പ്രഭാകരൻ നടത്തി. അവാർഡ് ജേതാക്കളെ എ പി വിനോദ് പരിചയപ്പെടുത്തി.
ടി എ ഷാഫി,പി പി ലിബീഷ്കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി. കാഴ്ച സെക്രട്ടറി ഷാഫി തെരുവത്ത്, വൈസ് പ്രസിഡന്റ് കെ വി പത്മേഷ് സംസാരിച്ചു..
.............

No comments