Breaking News

ദേശീയ പാതയിൽ ഐങ്ങോത്ത്സ്വകാര്യ ബസിന് സൈഡിൽ കാർ ഇടിച്ച് അപകടം.

ദേശീയ പാതയിൽ ഐങ്ങോത്ത്സ്വകാര്യ ബസിന് സൈഡിൽ കാർ ഇടിച്ച് അപകടം. ഇന്ന് ഉച്ചക്കാണ് സംഭവം . പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡമാസ് ബസിന്റെ പുറകിലുള്ള ടയറിന്റെ ഭാഗത്ത് വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ബസ് സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി മുന്നോട്ടെടുക്കുമ്പോളാണ് കാർ ഇടിച്ചത്.കാർ ഡ്രൈവർക്ക്ബ നിസ്സാര പരിക്കേറ്റു. ബസിൻ്റെ സൈഡും കാറിന്റെ മുൻഭാഗവും തകർന്നു. 

No comments