Breaking News

കാസർകോട്ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കളക്ടറേറ്റ് അക്ഷര ലൈബ്രറിയും സംയുക്തമായി എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കാസർകോട്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കളക്ടറേറ്റ് അക്ഷര ലൈബ്രറിയും സംയുക്തമായി എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സുറാബ് അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണക്കാരായ മനുഷ്യരും അവരുടെ സാർവത്രികമായ അനുഭവങ്ങളുമാണ് എം.ടി രചനാലോകത്ത് മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയതെന്ന് പ്രശസ്ത കവി സുറാബ് പറഞ്ഞു. സാഹിത്യത്തിനോടൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും എം ടി മനുഷ്യ പക്ഷത്തുനിന്ന് ഇടപെട്ടുവെന്നും സുറാബ് പറഞ്ഞു.
 കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എഡിഎം പി.അഖില്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു .താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോധരന്‍ സന്നിഹിതനായിരുന്നു.എം ടി പ്രശ്‌നോത്തരി വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കളക്ടറേറ്റ് അക്ഷരാ ലൈബ്രറി സെക്രട്ടറി എം.മുകുന്ദന്‍ സ്വാഗതവും അക്ഷരാ ലൈബ്രറി പ്രസിഡന്റ് എ.ആശാലത നന്ദിയും പറഞ്ഞു.

No comments