Breaking News

പ്രവാസികളുടെ വിഷയം പാർലമെന്റിൽ ഉന്നയിക്കു:ം ഉണ്ണിത്താൻ

നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രവാസി ഭാരത് ദിവസിന്റെ ഭാഗമായി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്റെ സമ്പദ് വ്യവസ്ഥ സന്തുലിതമായി നിലനിർത്തുന്നതിൽ നിർണായക സംഭാവനകൾ നൽകിയ പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമാണ്. വർഷങ്ങളായി മണലാരണ്യത്തിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം കേരളം പോലുള്ള സംസ്ഥാനത്ത് സംരംഭങ്ങൾക്ക് ഉൾപ്പെടെ വിനിയോഗിച്ച് സർക്കാരിന്റെയും, ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ ജീവനൊടുക്കേണ്ടി വന്നുവെന്ന ദാരുണമായ സംഭവം മലയാളികൾക്ക് നാണക്കേടാണ്. കൃത്യമായ പ്രവാസി നയമാണ് നാടിന് വേണ്ടത്. ഒരിക്കലും അവഗണിക്കപ്പെടേണ്ടവരല്ല പ്രവാസി സമൂഹമെന്നും കൂട്ടിച്ചേർത്തു. സമ്മേളനത്തിന് മുന്നോടിയായി
രാവിലെ അഡ്വ. ടി കെ മ്പുധാകരന്റെ നേതൃത്വത്തിൽ നേതാക്കളും, പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ഹക്കീം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, കെ പി പി സി സംസ്ഥാന സെക്രട്ടറി എം പി എം ഷാഫി, സാജിദ് മൗവ്വൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കരിമഠം, രാജൻ തെക്കെക്കര, കണ്ണൻ കരുവാക്കോട്, അഹമ്മദ് ചൗക്കി, പി കെ ഫിറോസ്, ഗംഗാധരൻ തൈക്കടപ്പുറം, സന്തു പുറവംകര, ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് എ വാസുദേവൻ നായർ, രാഘവൻ കരിച്ചേരി, കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ പ്രസംഗിച്ചു. ജില്ലയിലെ 
തിരഞ്ഞടുക്കപ്പെട്ട മുഴുവൻ പ്രവാസി കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു.
 കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ 
ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ഹക്കീം കുന്നിൽ, ഡി സി സി ജന. സെക്രട്ടറി എം സി പ്രഭാകരൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല അഹ്മദ്, സാജിദ് മൗവ്വൽ, എം പി എം ഷാഫി, കെ പി ബാലകൃഷ്ണൻ, ജോർജ് കരിമഠം, രാജൻ തെക്കേക്കര, കണ്ണൻ കരുവാക്കോട്, നസീർ കോളിയടുക്കം. പ്രസംഗിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ വിനോദ് കുമാർ സ്വാഗതവും, നസീർ കോളിയടുക്കം നന്ദിയും പറഞ്ഞു. ചടങ്ങിൽ ഇടത് സംഘടനയിൽ നിന്ന് പ്രവാസി കോൺഗ്രസിൽ ചേർന്ന അഹമ്മദ് ചൗക്കിയെ എം പി ഷാൾ അണിയിച്ച് അനുമോദിച്ചു.

No comments