Breaking News

കെ എം അഹ്‌മദ് സ്മാരക അവാര്‍ഡ് ജിതിന്‍ ജോയല്‍ ഹാരിമിന്

കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം.അഹ്‌മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമയിലെ ജിതിന്‍ ജോയല്‍ ഹാരിമിന്. 
ഇത്തവണത്തെ അവാർഡ് മികച്ച വാര്‍ത്താ ചിത്രത്തിനാണ്. മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫറായ ജിതിന്‍ പകര്‍ത്തിയ വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയംതേടിയ കുടുംബത്തിലെ കുട്ടിയെ സൈന്യം മറുകരയിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫോട്ടോ എഡിറ്റര്‍മാരായ മധുരാജ്, ആര്‍ എസ് ഗേ ഗോപന്‍, ജി പ്രമോദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ജനുവരി 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

No comments