Breaking News

ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടം - ഭഗവതിയുടെ തിരുമുടിക്കുള്ള കവുങ്ങും മുളയും കൊണ്ടുവരൽ ചടങ്ങ് ജനുവരി 25ന്

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം അവസാനദിവസം അരങ്ങിൽ എത്തുന്ന ശ്രീ കേണമംഗലം ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടിക്കുള്ള കവുങ്ങും മുളയും കൊണ്ടുവരൽ ചടങ്ങ് 2025 ജനുവരി 25 ശനിയാഴ്ച ആഘോഷപൂർവ്വം നടക്കും. കവുങ്ങ് കല്ല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും ആചാരനുഷ്ഠാനങ്ങളോടെ മുറിച്ചെടുത്ത് ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നേതൃത്വത്തിൽ കേണമംഗലം കഴകത്തിലേക്കു എത്തിക്കും . ശനിയാഴ്ച രാവിലെ 6.58 മുതൽ 7.05 വരെയുള്ള ശുഭമുഹൂർത്തത്തിൽ മുറിച്ചെടുത്ത് നിലം തൊടാതെ വാല്യക്കാർ ചുമലിലേറ്റി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി എട്ടുമണിയോടെ കഴകത്തിൽ എത്തിച്ചേരും. കല്ല്യോട്ട് നിന്നും രാവിലെ 10 30ന് പുറപ്പെടുന്ന ഘോഷയാത്ര കുമ്പള, പാറപ്പള്ളി,മാവുങ്കാൽ, കല്യാൺ റോഡ്, മടിക്കൈ അമ്പലത്തുകര,
കൂലോറോഡ്,കോൺവെന്റ് ജംഗ്ഷൻ, തളിയിൽ അമ്പല പരിസരം , മെയിൻ ബസാർ, കരുവാച്ചേരി വഴി ക്ഷേത്രത്തിലെത്തും.

No comments