നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ ബ്ലോക്ക് ഫെസ്റ്റ് 2025 ന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബ്ലോക്ക് ഫെസ്റ്റ് 2025 ന്റെ കാൽനാട്ടുകർമ്മം കാസർഗോഡ് എ എസ് പി പി ബാലകൃഷ്ണൻ നായർ നിർവഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സുനിത, ചന്തേര എസ്.എച്ച്.ഒ. പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്റ്റേജ് ആൻഡ് പന്തൽ സബ് കമ്മിറ്റി കൺവീനർ ടി എസ് നജീബ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം കെ ഹരിദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഫെബ്രുവരി 12 മുതൽ 24 വരെ പിലിക്കോട് ഗ്രാമപഞ്ചായത്ത് മൈതാനിയിലാണ് ബ്ലോക്ക് ഫെസ്റ്റ്.
No comments