Breaking News

നീലേശ്വരം പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടം: മെഗാ തിരുവാതിര ജനുവരി 12 ന്അവതരിപ്പിക്കും.

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ജനുവരി 12 ന് മെഗാതിരുവാതിര അവതരിപ്പിക്കും.
സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിന്റെ സഹകരണത്തോടെയാണ് പരിപാടി. ഞായറാഴ്ച വൈകിട്ട് പള്ളിക്കര അമ്പല മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ എഴുനൂറിൽ അധികം കലാകാരികൾ പങ്കെടുക്കും. അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങിന് ശേഷം ആറ് മണിക്കാണ് തിരുവാതിര അവതരണം.

No comments