Breaking News

നീലേശ്വരം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രകാരനും സിനിമ നടനുമായ മോഹൻ ചന്ദ്രൻ മൂർധന്യയ്ക്ക്‌ അനുമോദനംനൽകി.

നീലേശ്വരം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രകാരനും സിനിമ നടനുമായ മോഹൻ ചന്ദ്രൻ മൂർധന്യയ്ക്ക്‌ അനുമോദനംനൽകി. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ പി രവീന്ദ്രൻ പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണവുംനടത്തി. ചടങ്ങിൽ എം.എം മനോഹരൻ അദ്ധ്യക്ഷൻ ആയി..സി. അമ്പു രാജ്, മുഹമ്മദ് കുഞ്ഞി, നിലേശ്വരം, ഉണ്ണി സിംഫണി, വിനോദ് കോറോത്ത്, സി.എച്ച് രാമചന്ദ്രൻ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.
 മോഹൻ ചന്ദ്രൻ സ്വീകരണത്തിനു മറുപടി നൽകി.വിശ്വാസ് പള്ളിക്കര സ്വാഗതവും, സി. വിദ്യാധരൻ നന്ദിയും പറഞ്ഞു.

No comments