അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു
നീലേശ്വരം നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നഗരസഭാ അധികൃതര്‍ നീക്കം ചെയ്തു. സംസ്ഥാനത്ത് പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം നഗരസഭാ പരിധിയിലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു വരുന്നുണ്ടെങ്കിലും വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മറ്റും ബോര്‍ഡുകളും ബാനറുകളും അനധികൃതമായി സ്ഥാപിച്ചു വരുന്നതായി കാണുന്നുണ്ട്. അത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍, പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍.കെ അറിയിച്ചു. നഗരസഭാ റവന്യു ഇന്‍സ്പെക്ടര്‍മാരായ രഘുനാഥന്‍.പി, പ്രമോദ്.കെ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബീന.വി.വി, ബിജു ആണൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്.
No comments