സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ
ഡിസംബർ 15 ന്
ചിറപ്പുറം നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൻ്റെ
ഒരുക്കങ്ങൾ പൂർത്തിയായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സീനീയർ പുരുഷ- മിക്സഡ് വിഭാഗത്തിലാണ്
വടംവലി ചാമ്പ്യൻഷിപ്പ് നടക്കുക.
ജില്ലയിൽ ആദ്യമായി സംസ്ഥാന സീനിയർ വടംവലി നടക്കുന്നത്.സീനിയർ പുരുഷ വിഭാഗത്തിൽ 600, 640, മിക്സഡ് 580 കിലോ വിഭാഗത്തിലാണ് മത്സരം നടക്കുക.
സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.15ന് വൈകിട്ട് ആറുമണിക്ക് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ
മത്സരം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോസഫ് വാഴക്കൻ അധ്യക്ഷത വഹിക്കും. സംസ്ഥാന അസോസിയേഷൻ പതാക സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥും ജില്ലാ അസോസിയേഷൻ പതാകജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദനും ഉയർത്തും.സംഘാടക സമിതി ചെയർമാൻ എ ബി സുരേന്ദ്രൻ സ്വാഗതം പറയും . സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് മത്സര വിശദീകരണം നടത്തും. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ഹബീബ് റഹ്മമാൻ , കൺസ്യൂമർഫെഡ് മെമ്പർ വി കെ രാജൻ എന്നിവർ മുഖ്യാതിയാവും.സംസ്ഥാന സ്പോർട്സിൽ കൗൺസിൽ നോമിനി ബാലൻ മാണിയാട്ട് ,ജില്ലാ സ്പോർട്സിൽ എസ്ക്യൂട്ടീവ് അംഗം ടിവി കൃഷ്ണൻ, നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ പി ദാമോദരൻ, ബി എ സി ചിറപ്പുറം ക്ലബ്ബ് പ്രസിഡൻ്റ് കെ രഘു,
നഗരസഭ എഡിഎസ് പി എം സന്ധ്യ എന്നിവർ സംബന്ധിക്കും.രാത്രി 10:30 നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും നിലേശ്വരം നഗരസഭാ വൈ ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷനാകും.
നീലേശ്വരം പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളം, ഒ വി രവീന്ദ്രൻ, പി വി സതീശൻ, എം ഗോപിനാഥൻ എന്നിവർ സംബന്ധിക്കും. സംഘാടകസമിതി ജനറൽ കൺവീനർ അനിൽ ബങ്കളം സ്വാഗതവും അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ നന്ദിയും പറയും .
വാർത്താസമ്മേളനത്തിൽസംഘാട സമിതി ചെയർമാൻ എ വി സുരേന്ദ്രൻ, ജനറൽ കൺവീനർ അനിൽ ബങ്കളം, ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ,
സെക്രട്ടറി രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു
No comments