Breaking News

നീലേശ്വരം ഗ്രാമിക റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് ആഘോഷം: ക്രിസ്മസ് കരോൾ ഗൃഹസന്ദർശനം നടത്തി

നീലേശ്വരം പേരോൽ ഗ്രാമിക റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് ആഘോഷം നടത്തി.
ക്രിസ്മസ് കരോളുമായി അസോസിയേഷൻ പരിധിയിലെ അംഗങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി. ഡിസംബർ 31 ന് നടത്തുന്ന പുതുവത്സരാഘോഷത്തിലേക്കും കുടുംബസംഗമത്തിലേക്കും അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഗ്രാമിക സെക്രട്ടറി പ്രകാശൻ നേതൃത്വം നൽകി. കൃഷ്ണൻ മാസ്റ്റർ, മുൻ പ്രസിഡന്റ് രാമചന്ദ്രൻ, പുഷ്പവല്ലി, ദീപക് പ്രഭു തുടങ്ങിയവർ നേതൃത്വം നൽകി. വിവേക് ഷേണായി ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ടു. ഡിസംബർ 31 ന് വൈകിട്ട് പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലാണ് പുതുവത്സരാഘോഷവും കുടുംബ സംഗമവും.

No comments