ടി .വി. കോരൻ സ്മാരക സമിതിയുടെ ടി.വി. കോരൻ സ്മാരക അവാർഡ് ഡോ. കെ. ഇബ്രാഹിം കുഞ്ഞിക്ക്.
പ്രമുഖ സഹകാരിയും, കോൺഗ്രസ് നേതാവും, ദീർഘകാലം കാസർഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡൻ്റുമായിരുന്ന ടി. വി. കോരന്റെ സ്മരണ നിർത്തുന്നതിനായി രൂപീകൃതമായ ടി.വി. കോരൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നൽകി വരുന്ന ടി.വി.കോരൻ സ്മാരക അവാർഡിന് ആരോഗ്യരംഗത്ത് മികച്ച സംഭാവന നൽകിയ ഡോ കെ. ഇബ്രാഹിം കുഞ്ഞി അർഹയായി.ഡിസംബർ 11 ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് നീലേശ്വ വ്യാപാരഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡും പ്രശംസാ ഫലകവും സമ്മാനിക്കും, ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.
No comments