Breaking News

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ യുവജന മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട് മൻസൂർ ഹോസ്‌പിറ്റലിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ സമഗ്രമായ അന്വേഷണം നടത്തുക എന്നാവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ യുവജന മാർച്ചിൽ സംഘർഷം. പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
കാസർകോട് അഡിഷണൽ എസ്‌പി ബാലകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്ത്, ബേക്കൽ ഡിവൈഎസ്‌പി പി പി മനോജ് കുമാർ, കാസർകോട് ക്രൈം ബ്രാഞ്ച്ഡിവൈഎസ്‌പി ഉത്തംദാസ്, സർക്കിൾ ഇൻസ്പെക്ടർമാരാപി അജിത് കുമാർ (ഹോസ്‌ദുർഗ്), കെ പി ഷൈൻ (ബേക്കൽ ), നിബിൻ ജോയ്‌സ് (നീലേശ്വരം ), പ്രശാന്ത് (ചന്തേര),ദാമോധരൻ (അമ്പലത്തറ) തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം പോലീസുകാരാണ് വാരിക്കേഡ് വച്ച് മാർച്ച്തടഞ്ഞത്.

ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി വിപിൻ ബല്ലത്ത് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഗിനിഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുലധികം പ്രവർത്തകർ പങ്കെടുത്തു

No comments