നീലേശ്വരം താലൂക്കാശുപത്രി മുൻ സൂപ്രണ്ട് ഡോ.എ. ജമാൽ അഹമ്മദിന്റെ മകൾ വിവാഹിതയായി
നീലേശ്വരം താലൂക്കാശുപത്രി മുൻ സൂപ്രണ്ടും നിലവിൽ കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടും ആയ ഡോ.എ. ജമാൽ അഹമ്മദിന്റെയും ഖമറുന്നീസയുടെയും മകൾ കുമ്പഡാജെ അന്നട്ക്കത്തെ എ. നിദാ ജമാലും (ലക്ചറർ, മംഗളൂർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ദേർലക്കട്ട) കാസർകോട് ഹിദായത്ത് നഗർ ചെട്ടുംകുഴി ബൈത്തുൽ ഷാസിലിയിലെ ബി.എ. മൊഹമ്മദ് ഷാസിലിയും (കാനഡ) വിവാഹിതയായി. കൊല്ലങ്കാനം
ട്രീബോൺ റിസോർട്ടിലാണ് വിവാഹം ബി എ അഹമ്മദിന്റെയും നടന്നത്. ഹിദായത്ത് സാഹിറ ബാനുവിന്റെയും മകനാണ് മുഹമ്മദ് ഷാസിൽ.
അന്നടുക്കം ജുമാ മസ്ജിദ് ഖതീബ് സയ്യിദ് ഷാഹുൽ ഹമീദ് ദാരിമി തങ്ങൾ നികാഹ് കർമ്മത്തിന് കാർമ്മികത്വം വഹിച്ചു.
ജില്ലാ കളക്ടർ ശ്രീ ഇമ്പശേഖർ, എം എൽ എ മാരായ ശ്രീ നെല്ലിക്കുന്ന്, എം കെ എ അഷറഫ്, ഡി എം ഒ ഡോ എ വി രാമദാസ്, ജനറൽ ആശുപതി സുപ്രണ്ടൻറ് ഡോ.ശ്രീകുമാർ മുകുന്ദൻ ,കെ ജി എം ഒ എ സ്റ്റേറ്റ് പ്രസിഡൻറ ഡോ.ടി എൻ സുരേഷ്, മുൻ പ്രസിഡൻ്റ് ഡോ.കെ എ റൗഫ്, ജില്ലാ പ്രസിഡൻ്റ് ഡോ.എ ടി മനോജ്, സോ.സന്തോഷ്, ഡോ. ഷിൻസി, തുടങ്ങിയവർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.
No comments