Breaking News

വയനാട് ഇന്ത്യയിലല്ലേ...?എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ജനകീയ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി

വയനാട് ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും ദുരിതബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള ജനതയോടു കാട്ടുന്ന രാഷ്ട്രീയ പ്രതികാര നിലപാട് ഫെഡറൽ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു.
മനുഷ്യത്വരഹിതമായ ഈ അവഗണനയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര അവഗണനനയ്ക്കെതിരെ എൽഡിഎഫ് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ബഹുജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ (കേരള കോൺഗസ് എം), കരീം ചന്തേര (എൻസിപി), കെ.എം.ബാലകൃഷ്ണൻ (ജെ ഡി എസ്), വി.വി.കൃഷ്ണൻ (ആർ ജെ ഡി), എം അനന്തൻ നമ്പ്യാർ (കോൺഗ്രസ് എസ്), അസീസ് കടപ്പുറം (ഐ എൻ എൽ), പി.ടി. നന്ദകുമാർ (കേരള കോൺഗ്രസ് ബി), സണ്ണി അരമന (ജനാധിപത്യ കേരളാ കോൺഗ്രസ്), രതീഷ് പുതിയ പുരയിൽ (കേരളാ കോൺഗ്രസ് സ്‌കറിയ), സി പി ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, പി.പി.രാജു (ജെ ഡി എസ്), ടി.വി.വിജയൻ ഒളവറ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ (കോൺഗ്രസ് എസ് ), എം.ഹമീദ് ഹാജി (ഐഎൻഎൽ), മുൻ എംപി, പി.കരുണാകരൻ, എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു.

No comments