Breaking News

പൊതുകുളങ്ങളിൽ കാർപ്പ്മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മടിക്കൈ പഞ്ചായത്തിലെ 5 ഓളം പൊതുകുളങ്ങളിൽ കാർപ്പ്മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേരള സർക്കാരും ഫിഷറിസ് വകുപ്പം തദ്ദേശസ്ഥാപനവും സംയുക്തമായി നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് കെ. വി.ശ്രീലത, മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വയൽ ക്കുളത്തിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു'' പദ്ധതി പ്രമോട്ടർ അജിത് കെ ബാലകൃഷ്ണൻ , ഗ്രാമിണ ആട്സ് ക്ലബിൻ്റെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

No comments