നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്‌ഐ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിവീശി. പൊലീസിനും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കേയാണ് സംഘര്‍ഷം.
No comments