Breaking News

നീലേശ്വരം പട്ടേനയിലെ ആശ്വാസ് പട്ടേനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ നാലു വർഷങ്ങളായി ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന നീലേശ്വരം പട്ടേനയിലെ "ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ " ആസ്ഥാനമായ ടി. ഗണപതി സ്മാരക മന്ദിരം എംഎൽഎ എം. രാജാഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ ഭട്ടതിരിപ്പാട് സ്മാരക ഹാൾ മുൻ എം.എൽ.എ കെ. പി. സതീഷ്ചന്ദ്രനും, നവീകരിച്ച ജനസേവനകേന്ദ്രം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി. വി. ശാന്തയും ഉദ്ഘാടനം ചെയ്തു. ആശ്വാസ് പ്രസിഡന്റ് ഡോ. വി. സുരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ കെ. ജയശ്രീ, ഡോ. മനോജ്‌ എ. ടി, കെ. പി. നാരായണൻ, ഷാജിത് പി. ഇ. എന്നിവർ സംസാരിച്ചു. ബിന്ദു മരങ്ങാട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പരിപാടിയിൽ ബിന്ദു. പി, എ. വി രാമചന്ദ്രൻ മാസ്റ്റർ,ശിവദാസ് കീനേരി,ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി. ഭാർഗവൻ, എം. ഗോപിനാഥൻ, സുരേശൻ വി,ധനീഷ് കെ. പി., വിനീഷ് വി. വി.,ബാബു. കെ. പി.,അനീഷ് പി. കെ.ശ്രീസുരേഷ് വി. കെ, രാജേഷ് കെ. പി.,.ഭരതൻ കെ. വി.., എം. സുനിൽകുമാർ, കെ. രാമകൃഷ്ണൻ, വി. ഹരിദാസ് എന്നിവർ പങ്കെടുത്തു.. ഇ. കെ സുനിൽകുമാർ സ്വാഗതവും, കെ. ദിനേശൻ നന്ദിയും പറഞ്ഞു. തുടർന്ന് പാലിയേറ്റിവ് കുടുംബ സംഗമവും, പ്രാദേശിക കലാകാരന്മാരുടെ കലാ പരിപാടികളും നടന്നു.

No comments