കാസർകോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും നാളെയും അടച്ചിടും
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും (ഡിസംബർ 2 3)റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിർത്തിവെക്കേണ്ടതാണ്.
നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിർദ്ദേശം നൽകി
No comments