നീലേശ്വരം ആനച്ചാൽ ഏ കെ ജിയിൽ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു.
നീലേശ്വരം ആനച്ചാൽ ഏ കെ ജി വായനശാല, പുരോഗമന കലാ സാഹിത്യസംഘം നീലേശ്വരം ഏരിയ കമ്മിറ്റി എന്നിവർ സംയുക്തമായി ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. ചെറുകാടിന്റെ ആത്മകഥ ജീവിതപ്പാത യുടെ അമ്പതാം വർഷത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.കെ ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
പു ക സ സംസ്ഥാന കൗൺസിൽ അംഗം എൻ പി വിജയൻ, ഏരിയ കമ്മിറ്റി അംഗം യു.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏ കെ ജി വായനശാല പ്രസിഡന്റ് ടി സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി വി സജീവൻ സ്വാഗതവും വി ഗൗരി നന്ദിയും പറഞ്ഞു.
No comments