Breaking News

ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷനും, ഐഡി കാർഡ് വിതരണവും നടത്തി. നീലേശ്വരം സേവാഭാരതിയുടെയും സക്ഷമ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പ് സേവാഭാരതി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ, ശ്യാമ ശ്രീനിവാസൻ ,രാമകൃഷണൻ വാഴുന്നോറടി, ഹരീഷ് .പി .പി .സുചേത ടിച്ചർ എന്നിവർ സംസാരിച്ചു. സക്ഷമ പ്രസിഡണ്ട് വി.ആർ.കൃഷണകുമാർ സ്വാഗതവും, സുനന്ദ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments