സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് ചിറപ്പുറം നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് ചിറപ്പുറം നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ
ആരംഭിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി രഘുനാഥിൻ്റെ അധ്യക്ഷതയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ ടി.വി രാജേഷ് മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, നഗരസഭ കൗൺസിലർ വി.വി ശ്രീജ, വടംവലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് , ജില്ലാ പ്രസിഡണ്ട് കെ.പി അരവിന്ദാക്ഷൻ, സെക്രട്ടറി രതീഷ് വെള്ളച്ചാൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാമോദരൻ,സംഘാടകസമിതി ചെയർമാൻ എ വി സുരേന്ദ്രൻ,സ്പോർട്സ് കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ബങ്കളം, ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടിവി കൃഷ്ണൻ ഒ വി രവീന്ദ്രൻ, കെ രഘു തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ പതാക സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥും ജില്ലാ അസോസിയേഷൻ പതാകജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷനും ഉയർത്തി.
ജില്ലയിൽ ആദ്യമായാണ് സംസ്ഥാന സീനിയർ വടംവലി മത്സരം നടക്കുന്നത്.സീനിയർ പുരുഷ വിഭാഗത്തിൽ 600, 640, മിക്സഡ് 580 കിലോ വിഭാഗത്തിലാണ് മത്സരം നടക്കുന്നത്.
No comments